യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോള്‍ കറിവേപ്പിലയാണെന്ന് പറഞ്ഞ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, എയര്‍ഇന്ത്യക്കെതിരെ പരാതിയുമായി യാത്രക്കാരന്‍

ബംഗളൂരു: യാത്രക്കിടെ വിമാനത്തില്‍ നിന്നും വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. എയര്‍ ഇന്ത്യക്കെതിരെയാണ് ഗുരുതര ആരോപണവുമായി യാത്രക്കാരന്‍ രംഗത്തെത്തിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനായ പ്രവീണ്‍ വിജയ്സിംഗ് പരാതിയുമായെത്തിയത്.

ബംഗളൂരു-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെയാണ് തനിക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റയെ ലഭിച്ചെന്ന് വിജയ് ആരോപണമുന്നയിച്ചത്. ഇഡലിക്കൊപ്പം വിളമ്പിയ സാമ്പാറിലാണ് പാറ്റയെ കണ്ടത്.

also read: യുപിഎസ്‌സി സ്വപ്‌നത്തിലേക്ക് ചുവടുവെയ്ക്കാൻ വിജയതന്ത്രങ്ങൾ അറിയാം; അരവിന്ദ് ജെ ഐഎഫ്എസ് പങ്കെടുക്കുന്ന വെബിനാർ ശനിയാഴ്ച

സംഭവം ലെഡ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ അറിയിച്ചു. എന്നാല്‍, അത് ചത്ത പാറ്റയല്ലെന്നും കറിവേപ്പിലയാണെന്നും പറഞ്ഞ് തന്നോട് കഴിയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു.

അസ്വാഭാവികമായ എന്തോ ഒന്ന് ശ്രദ്ധിയില്‍പ്പെട്ടപ്പോള്‍ ഭക്ഷണം പുറത്തേക്ക് തുപ്പി. ഭക്ഷണത്തില്‍ ചത്ത പാറ്റയുണ്ടായിരുന്നു. ഞാന്‍ ഫ്‌ലൈറ്റ് പേഴ്‌സറെ വിളിച്ച് വിവരം പറഞ്ഞു. അത് പാറ്റയല്ല, കറിവേപ്പിലയാണെന്നും ഞാന്‍ അത് കഴിക്കണമെന്നും അവര്‍ പറഞ്ഞത് തന്നെ അതിയപ്പെടുത്തിയെന്നും പ്രവീണ് പറഞ്ഞു.

also read: ഓണനാളില്‍ പരിപാടികള്‍ക്കു പോകാനായി റോഡു മുറിച്ചുകടക്കവേ വാഹനം ഇടിച്ചു, ചികിത്സയിലായിരുന്ന 11കാരിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ നഷ്ടപരിഹാരമായി മുഴുവന്‍ ടിക്കറ്റ് നിരക്കും തിരികെ നല്‍കാമെന്ന് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് എയര്‍ ഇന്ത്യയുടെ നഷ്ടപരിഹാരം വേണ്ടെന്നും ഇയാള്‍ പറഞ്ഞു.

Exit mobile version