ഇസ്രയേല്‍ -ഹമാസ് യുദ്ധം; ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്.

ന്യൂഡല്‍ഹി: ഹമാസ് -ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്.

അതേസമയം, ഇസ്രായേല്‍ -ഹമാസ് യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. രാജ്യത്തിനുള്ളില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുകയാണ് ഇസ്രയേല്‍. ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

Exit mobile version