ജോലിക്കിടെ വിമാനത്തില്‍ നിന്ന് തെന്നിവീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

സീനിയര്‍ സൂപ്രണ്ട് സര്‍വീസ് എഞ്ചിനീയറായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്.

റാം പ്രകാശ് സിങ് (56) ആണ് ജോലിക്കിടെ ഗോവണിപ്പടിയില്‍ നിന്ന് വീണ് മരിച്ചത്. സീനിയര്‍ സൂപ്രണ്ട് സര്‍വീസ് എഞ്ചിനീയറായിരുന്നു അദ്ദേഹം.

നവംബര്‍ 6,7 തീയതികളില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം നിലത്തേക്ക് വാഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ സ്റ്റാഫ് ഇദ്ദേഹത്തെ മെഡന്റ ഹോസ്പിറ്റലിലും അവിടെ നിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ക്രൈം ടീമും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version