ഗേൾഫ്രണ്ടിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു; പൈലറ്റിനും സഹ പൈലറ്റിനും വിലക്ക് ഏർപ്പെടുത്തി എയർഇന്ത്യ

ന്യൂഡൽഹി: കോക്പിറ്റിലേക്ക് ഗേൾഫ്രണ്ടിനെ ക്ഷണിച്ച പൈലറ്റുമാർക്ക് വിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഡൽഹിയിൽ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445ാം നമ്പർ വിമാനത്തിലെ രണ്ടു പൈലറ്റുമാർക്ക് എതിരെയാണ് എയർ ഇന്ത്യ നടപടിയെടുത്തിരിക്കുന്നത്. അടുത്തിടെ റിപ്പോർട്ടുചെയ്യപ്പെടുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത് എന്നതിനാലാണ് എയർഇന്ത്യയുടെ കർശനമായ നടപടി.

വിമാനത്തിലെ കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ പ്രവേശിച്ചു എന്ന ക്യാബിൻ ക്രൂവാണ് പരാതി നൽകിയത്. പിന്നാലെയാണ് ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, അപകട സാധ്യത ഏറെയുള്ള പാതയാണ് ഡൽഹി-ലേ. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും പൈലറ്റുമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് പെൺസുഹൃത്തിനെ കോക്പിറ്റിൽ കടക്കാൻ പൈലറ്റുമാർ അനുവദിച്ചുവെന്നും അതിനാൽ ഇരുവർക്കും വിലക്കേർപ്പെടുത്തുകയാണ് എന്നും എയർ ഇന്ത്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ- നോവയുടെ വളയം പിടിച്ച് അനുഗ്രഹ; കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തം!

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) വ്യക്തമാക്കി. ഒരു മാസം മുമ്പ് ഡൽഹി-ദുബായ് റൂട്ടിലും സമാനമായ സംഭവം നടന്നിരുന്നു.

അന്ന് പെൺസുഹൃത്തിനെ കോക്പിറ്റിൽ കടക്കാൻ അനുവദിച്ച പൈലറ്റിന് വിലക്കേർപ്പെടുത്തുകയും 30 ലക്ഷം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു.

Exit mobile version