കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് കുഴഞ്ഞുവീണ് മരിച്ചു

അങ്കമാലി: കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളും കഥാകൃത്തുമായ ജിബിറ്റ് ജോര്‍ജ്ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജിബിറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് അതു കാര്യമാക്കിയിരുന്നില്ല. വൈകുന്നേരത്തോടെ രോഗം കലശലായി. ബന്ധുക്കള്‍ ചേര്‍ന്ന് ജിബിറ്റിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിനിമയില്‍ എത്തണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ജിബിറ്റ്, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കോഴിപ്പോര്. ലോക്ക് ഡൗണിന് ഒരാഴ്ച മുന്‍പായിരുന്നു ചിത്രം റിലീസ് ചെയ്തത്. മാതാവ്: ബെന്‍സി, സഹോദരി ജിബിന.

Exit mobile version