181 പ്രവാസികളുമായി അബുദാബിയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തി; യാത്രക്കാരില്‍ ഗര്‍ഭിണികളും കുട്ടികളും

കൊച്ചി:അബുദാബിയില്‍ നിന്നും പ്രവാസികളുമായി ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ IX 452 വിമാനമാണ് 181 പ്രവാസികളുമായി ആദ്യം യാത്ര തിരിച്ചത്. ഇതില്‍ 4 കുട്ടികളും, 49 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷന്‍ കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ എത്തിയ പ്രവാസികള്‍ക്കായി എട്ട് കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. 40 ടാക്‌സികളും തയ്യാറാണ്. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങള്‍ തിരിച്ചാകും കൗണ്ടറിലേക്ക് ഇവരെ കൊണ്ടു വരിക.

തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്ന് ബസുകളിലായി കൊണ്ടുപോകും. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തൃശൂരിലേക്കാണ്.

Exit mobile version