കൊല്ലത്ത് സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല; കുളത്തൂപ്പുഴയിലെ രോഗിക്ക് 36 പേരുമായി സമ്പർക്കം: കളക്ടർ

കൊല്ലം: കുളത്തൂപ്പുഴയിൽ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാകളക്ടർ അബ്ദുൾ നാസർ. കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്നാണ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് രോഗി 36 പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നും ഇവരെ കർശനമായി ക്വാറന്റൈൻ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇയാൾ കൂടുതൽ ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിർത്തികൾ അടക്കുകയും കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട് സർക്കാരുമായി സഹകരിച്ചുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതേസമയം 13 പേരുടെ സാമ്പിൾ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Exit mobile version