ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്; വിവാദമായതോടെ ചിത്രം പിന്‍വലിച്ചു; പിന്നാലെ ക്ഷമാപണവും

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ പരുപാടിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം തെറ്റായി പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയിലാണ് മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഐക്യദീപം തെളിയിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയിലാണ് തെറ്റായ ചിത്രം ഉപയോഗിച്ചത്.

2018ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും കുടുംബവും ഓദ്യോഗിക വസതിയില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് തെറ്റായി പ്രചരിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പുള്ള ഈ ചിത്രം പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രി വിളക്ക് തെളിയിച്ചു എന്ന തരത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പ്രചരിപ്പിച്ചത്.

അതെസമയം വ്യാജ പ്രചരണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയിലെ ചിത്രം ഏഷ്യാനെറ്റ് മാറ്റി. വീഴ്ച്ച വന്നതില്‍ ഖേദമുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version