ക്വാറന്റൈനിൽ കഴിയവെ കണ്ണൂരിലെ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി; സ്രവം പരിശോധനയ്ക്ക്; കൊറോണ മരണവാർത്ത കേട്ട ശേഷം അസ്വസ്ഥനായിരുന്നെന്ന് ആരോഗ്യപ്രവർത്തകർ

കണ്ണൂർ: വിദേശത്ത് നിന്നെത്തി ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. ചേലേരി സ്വദേശിയായ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്. ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്. പ്രവാസിയായ ഇയാൾ വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യപ്രവർത്തകർ സ്ഥിരമായി ഇയാളെ ബന്ധപ്പെടാറുമുണ്ടായിരുന്നു.

ഷാർജയിൽ നിന്ന് ഈമാസം 21ന് നാട്ടിലെത്തിയ സമയം മുതൽ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തുമ്പോൾ അബ്ദുൾ ഖാദർ വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാഥമിക റിപ്പോർട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. കേരളത്തിൽ ഇന്നലെ കൊറോണയെ തുടർന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നുണ്ട്. തുടർന്ന് ആരോഗ്യപ്രവർത്തകർ കൗൺസിലിങും നടത്തിയിരുന്നു. അബ്ദുൾ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കേളേജിലേക്ക് മാറ്റി.

Exit mobile version