കേരളത്തിൽ ആദ്യ കൊറോണ മരണം: മട്ടാഞ്ചേരി സ്വദേശി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചു

കൊച്ചി: ആശങ്ക വർധിപ്പിച്ച് കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ദുബായിൽ നിന്ന് ഇദ്ദേഹം എത്തിയത് മാർച്ച് 16 നാണ്. 22ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.

അതേസമയം, കൊറോണ ബാധിതനായി മരിച്ച രോഗിക്ക് ഉയർന്ന രക്തസമ്മർദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഉണ്ടായിരുന്നു. ഇതേ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Exit mobile version