‘മലയാളി, തുമേം സലാം’; മഹാമാരിയെ പ്രതിരോധിക്കുന്ന മലയാളികളെ അഭിനന്ദിച്ച് ഗവർണർ; മുഖ്യമന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കും പ്രശംസ

തിരുവനന്തപുരം: ചൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി സർക്കാർ നിർദേശങ്ങൾ പാലിക്കുന്ന മലയാളികളെ അഭിനന്ദിച്ച് ഗവർണർ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനോട് നല്ല രീതിയിൽ പ്രതികരിച്ചതിനും കേരളീയരെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയമാണ് വീട്ടിൽ ഇരുന്നുകൊണ്ട് കേരളീയർ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ്, ദിശ പ്രവർത്തകർ എന്നിവരുടെ സേവനവും വിലപ്പെട്ടതാണെന്ന് ഗവർണർ പറഞ്ഞു. കൈ കഴുകുന്നതിന്റെ പ്രാധാന്യം നൃത്തരൂപത്തിൽ അവതരിപ്പിച്ച പോലീസിന്റെ സേവനം ഗവർണർ എടുത്തുപറഞ്ഞു. മൊത്തത്തിൽ കോവിഡ് പ്രതിരോധത്തിൽ കേരളീയരുടെ പ്രതികരണം പ്രശംസയർഹിക്കുന്നു. ‘മലയാളി, തുമേം സലാം!’, അദ്ദേഹം പറഞ്ഞു.

Exit mobile version