കൊവിഡ്: പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ പത്തനംതിട്ടയില്‍ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്

സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ രോഗബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ
സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. കേരളാ അതിര്‍ത്തികള്‍ അടച്ചു തുടങ്ങി. വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക . കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും.

Exit mobile version