ഇന്ത്യയിലേക്ക് മടങ്ങി വരണം; അമ്മയെ കാണണം; ആഗ്രഹമറിയിച്ച് വീഡിയോ സന്ദേശവുമായി ഐഎസിൽ ചേർന്ന നിമിഷ ഫാത്തിമ; കേന്ദ്രം സഹായിക്കണമെന്ന് അമ്മ ബിന്ദു

തിരുവനന്തപുരം: ഐഎസിൽ ചേർന്ന മലയാളി യുവതി നിമിഷ ഫാത്തിമയുടെ വീഡിയോ സന്ദേശം പുറത്ത്. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണ് നിമിഷ ഫാത്തിമ രംഗത്തെത്തിയിരിക്കുന്നത്. ഇവരോടൊപ്പം ഐഎസിൽ ചേർന്ന മറ്റൊരു മലയാളിയായ സോണിയ സെബാസ്റ്റിയനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് നിമിഷ ഫാത്തിമ. ഇന്ത്യയിൽ മടങ്ങിയെത്തിയിട്ട് ജയിലിൽ അടയ്ക്കില്ലെങ്കിൽ അമ്മയെ കാണാൻ വരാൻ ആഗ്രഹമുണ്ടെന്നും ഭർത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു.

മുസ്ലിമായി ജീവിക്കാനാണ് അഫ്ഗാനിസ്ഥാനിൽ വന്നത്. അതിന് കഴിയാത്തതിനാലാണ് മടങ്ങിവരവ് ആഗ്രഹിക്കുന്നതെന്നാണ് വീഡിയോയിൽ നിമിഷ പറയുന്നത്. നാലു വർഷത്തിനു ശേഷം മകളുടെ വിഡിയോ കോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു.

Exit mobile version