കൊച്ചി റിഫൈനറിയോട് ചേര്‍ന്ന് വന്‍ തീപിടുത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി; ഇരുമ്പനം ബിപിസിഎല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടുത്തം.അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പന്ത്രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ബിപിസിഎല്‍ റിഫൈനറിയോട് ചേര്‍ന്നുള്ള റെയില്‍വേ യാര്‍ഡിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ബിപിസിഎലില്‍ നിന്നും കൊണ്ട് വരുന്ന പെട്രോളും ഡീസലും എണ്ണ ടാങ്കറുകളില്‍ നിറച്ചു കൊണ്ട് പോകുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടരുകയായിരുന്നു.

Exit mobile version