യാത്രയ്ക്കിടയിൽ നെഞ്ചുവേദന കൊണ്ട് പുളഞ്ഞ് യാത്രക്കാരൻ; രക്ഷകരായി ഡ്രൈവറും കണ്ടക്ടറും; ബസ് പറന്നത് ആശുപത്രിയിലേക്ക്

മുണ്ടക്കയം: കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിൽ വെച്ച് നെഞ്ചുവേദന അനുങവപ്പെട്ട യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ. നെഞ്ചുവേദന കൊണ്ട് പുളഞ്ഞ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലെത്തികക്ാൻ വളയം തിരിക്കുകയായിരുന്നു ഡ്രൈവർ.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുമളിയിൽനിന്ന് കോട്ടയത്തേക്ക് വന്ന ബസിൽ കുട്ടിക്കാനത്തിന് സമീപത്ത് വെച്ച് ഈരാറ്റുപേട്ട കൊരണ്ടിപള്ളിയിൽ സലീമിനാ(53)ണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഇതുകണ്ട കണ്ടക്ടർ പാലക്കാട് സ്വദേശി സെന്തിൽ കുമാറും ഡ്രൈവർ കമ്പമെട്ട് സ്വദേശി ബിനുവും ചേർന്ന് ഉടൻ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. കുമളി ഡിപ്പോയിലെ ടൗൺ ടു ടൗൺ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. സലീമിനെ ആശുപത്രിയിലെത്തിച്ച ശേഷം ബസ് ലക്ഷ്യസ്ഥാനമായ കോട്ടയത്തേക്ക് യാത്ര തുടർന്നു.

Exit mobile version