കേരളത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല

തിരുവനന്തപുരം: പട്ടികജാതിപട്ടിക വര്‍ഗ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പതിവുപോലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഞായരാഴ്ച പട്ടികജാതിപട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശിച്ച് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മാനേജരാണ് എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയത്.

അതേസമയം, പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ മാറ്റിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാന്‍സലറാണ് അറിയിച്ചത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

Exit mobile version