കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂര്‍: കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ കെടുത്തുന്നതിനിടെ വനപാലകര്‍ മരിച്ചതറിഞ്ഞ് അയല്‍വാസി കുഴഞ്ഞുവീണ് മരിച്ചു. കൊടുമ്പ് സ്വദേശി അയ്യപ്പനാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചെറുതുരുത്തിയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.

വനംട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍, താല്‍ക്കാലിക ജീവനക്കാരന്‍ വടക്കാഞ്ചേരി കൊടുമ്പ് എടവണ വളപ്പില്‍ വേലായുധന്‍, വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

അതേസമയം മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതോടൊപ്പം ആശ്രിതര്‍ക്ക് ജോലിയും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

Exit mobile version