പോലീസിനെ വെട്ടി പരിക്കേൽപ്പിച്ച് പ്രതി മുങ്ങി;ഒടുവിൽ പൊക്കിയത് റോഡിനടിയിലെ ടണലിൽ നിന്നും

കൊല്ലം: പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞപ്രതിയെ ഒടുവിൽ ഒളിത്താവളത്തിൽ നിന്നും പോലീസ് പൊക്കി. കൊല്ലം കൊട്ടിയം ഉമയനല്ലൂരിനു സമീപം പോലീസിനെ ആക്രമിച്ച ശേഷം റോഡിനടിയിലുളള ടണലിൽ കയറി ഒളിച്ച പ്രതിയെയാണ് പോലീസ് പിടികൂടിയത്.

ടണലിൽ ഇരുന്ന ഇയാളെ പോലീസും ഫയർഫോഴ്സും ചേർന്നാണ് പിടികൂടിയത്. എഎസ്ഐ ബൈജുവിനെ വെട്ടി പരുക്കേൽപ്പിച്ച ശേഷമാണ് റഫീഖ് എന്നയാൾ ടണലിൽ ഒളിക്കാൻ ശ്രമിച്ചത്.

Exit mobile version