പിണറായിയുടെ നവോഥാനത്തില്‍ പോയത് കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍; വെളിപ്പെടുത്തലുമായി സിപി സുഗതന്‍

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനെന്ന വെളിപ്പെടുത്തലുമായി സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്‍. ഫേസ്ബുക്കിലൂടെയാണ് സുഗതന്‍ ഇക്കാര്യം വെളിപ്പെടുത്തിത്.

പൗരത്വ പ്രക്ഷോഭത്തിന് ഇറങ്ങുന്ന രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സുഗതന്‍ ഇക്കാര്യം വിശദീകരിച്ചത്. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സുഗതന്‍. സംഘ്പരിവാറിനെക്കുറിച്ച് ഹരി പ്രഭാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യത്തിന് സിപി സുഗതന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായത്.


ഫേസ്ബുക്കില്‍ ചോദ്യത്തിനുള്ള സുഗതന്റെ മറുപടി ഇങ്ങനെ

‘എന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ സംഘം (RSS) ആകുന്നു. ഞാന്‍ ബിജെപിക്കാരെയും അവരുടെ ആള്‍ക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല. അതാണ് സ്വയംസേവകര്‍. രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്”.

Exit mobile version