‘കൊണ്ടാടപ്പെടേണ്ട ചിത്രം, ഇത് വിനായകന്റെ സിനിമ’; ‘ജയിലറി’നെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

പ്രശസ്ത തമിഴ് സിനിമാതാരം രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ തിയ്യേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്.

സംവിധായകന്‍ നെല്‍സണ്‍ ഒരുക്കിയ ചിത്ര അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. ചിത്രത്തിലെ വിനായകന്റെ അഭിനയത്തെ മന്ത്രി പുകഴ്ത്തി.

also read: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലര്‍ എന്നും ഇത് വിനായകന്റെ സിനിമ ആണെന്നും മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘ഈ ചിത്രത്തിന് നിരവധി മാനങ്ങള്‍ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവന്‍കുട്ടി കുറിച്ചത്.

കുറിപ്പിനൊപ്പം ജയിലറില്‍ രജനികാന്തും വിനായകനും നേര്‍ക്കുനേര്‍ വരുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

Exit mobile version