മഹാശൃംഖലയിൽ പങ്കെടുത്തതിന് നടപടി നേരിട്ടിട്ടും പിന്നോട്ടില്ലെന്ന് കെഎം ബഷീർ; വീണ്ടും ഇടത് വേദിയിൽ; പോരാട്ടത്തിന് പാർട്ടി നോക്കില്ലെന്ന് വിശദീകരണം

മലപ്പുറം: എൽഡിഎഫ് കാസർകോട് മുതൽ കളിയിക്കാവിള വരെ നടത്തിയ മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിന് പാർട്ടിയിൽ നിന്നും അച്ചടക്ക നടടി നേരിട്ട മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കെഎം ബഷീർ വീണ്ടും ഇടത് വേദിയിൽ. ഇത്തവണ എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ മലപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധ പരിപാടിയിലാണ് കെഎം ബഷീർ പങ്കെടുത്തത്.

പൗരത്വനിയമത്തിനെതിരായ സമരങ്ങളിൽ ഇനിയും പാർട്ടി നോക്കാതെ പങ്കെടുക്കുമെന്ന് ബഷീർ പറഞ്ഞു. പാർട്ടി മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. അതേസമയം, ബഷീർ എൽഡിഎഫ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത് അദ്ദേഹം പ്രസിഡന്റായ ബാങ്കിന്റെ പേരിൽ നടത്തിയ അഴിമതി മറച്ചുവയ്ക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ നിന്ന് സർക്കാർ സഹായത്തോടെ രക്ഷപ്പെടാനാണ് ഇപ്പോുണ്ടായ വ്യത്യസ്തമായ നക്കമെന്നും ആക്ഷേപമുയരുന്നുണ്ട്. എന്നാൽ ആരോപണത്തിന് പിന്നിൽ തരംതാണ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ബഷീറിന്റെ പതികരണം.

Exit mobile version