കാണാതായ പോലീസുകാരന്റെ മൃതദേഹം ഇടുക്കിയിലെ ലോഡ്ജിൽ

ഇടുക്കി: കാണാതായതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസുകാരനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഏആർ ക്യാമ്പിലെ ജോജി ജോർജ് എന്ന പോലീസുകാരനെയാണ് മുട്ടത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളെ രണ്ടുദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുട്ടത്തെ ലോഡ്ജിൽ നിന്നാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

Exit mobile version