ഗോഡ്സെയുടെ അനുയായികള്‍ ഇപ്പോഴും ഇന്ത്യയുടെ വിരിമാറിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധി വധം നടത്തിയ നാഥുറാം ഗോഡ്സെയുടെ അനുയായികള്‍ ഇപ്പോഴും ഇന്ത്യയുടെ വിരിമാറിലേക്ക് വെടി വെച്ചുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

സൗദി ദമ്മാം ഒഐസിസി സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിയമം തിരുത്തുന്നത് വരെ പ്രക്ഷോഭങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവേശകരമായ സ്വീകരണമാണ് ദമ്മാം ഒഐസിസി രമേശ് ചെന്നിത്തലയ്ക്ക് ഒരുക്കിയത്. സൗദിയിലെ ഒഐസിസി സ്ഥാപക നേതാക്കളിലൊരാളായ അഹമ്മദ് പുളിക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചെന്നിത്തല പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക മുന്‍ എംഎല്‍എ മൊയ്തീന്‍ ബാവ സംസാരിച്ചു.

Exit mobile version