പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

ചെന്നൈ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടന പത്രികയില്‍ പറയുന്നു.

ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65 രൂപയായും കുറയ്ക്കും. നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു. 11 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. കനിമൊഴി, ടിആര്‍ ബാലു, എ രാജ, ദയാനിധി മാരന്‍ എന്നിവരുണ്ട്.

നേരത്തേയും പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിന്‍ വിമര്‍ശിച്ചത്. രാജ്യത്തെ മതേതരഘടനയെ നശിപ്പിക്കാനാണ് ശ്രമമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നതെന്നും സിഎഎ ഭരണഘടനാവിരുദ്ധമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version