അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടെത്തി:ഇഡി

ചെന്നൈ: ഏറെ വിവാദമായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ 25 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടെത്തിയെന്ന് അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി).

ബാലാജി സെന്തിൽ ബന്ധുവിന്റെ പേരിൽ വാങ്ങിയ സ്വത്തുക്കൾക്കു പണം മുടക്കിയെന്നാണ് ഇഡി കണ്ടെത്തൽ. അതേസമയം, ജാമ്യ ഹർജിയിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും.

മന്ത്രിക്ക് ജാമ്യം അനുവദിക്കണമെന്നും മന്ത്രിയുടെ ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം, മന്ത്രിയെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡിയുടെ ആവശ്യം.
ALSO READ- ഗൾഫ് കാണാൻ പോറ്റമ്മയ്ക്ക് മോഹം; അയൽവീട്ടിലെ ‘അമ്മ’ കുറുംബയെ അബുദാബിയിൽ എത്തിച്ച് ആഗ്രഹം നിറവേറ്റി അസീസ്

ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സെന്തിൽ ബാലാജി ഓമണ്ടൂരാറിലെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിൽ തുടരുകയാണ്.

Exit mobile version