ഗൾഫ് മേഖലയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇന്ത്യ ഇറാനുമായും യുഎസുമായും സംസാരിച്ചെന്നും വി മുരളീധരൻ

ന്യൂഡൽഹി: പശിചമേഷ്യയിൽ സംഘർഷം കനക്കുമെന്ന് ഉറപ്പായതോടെ മേഖലയിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജോർദ്ദാൻ, ഒമാൻ, ഖത്തർ, ഫ്രാൻസ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കേന്ദ്രമന്ത്രി എസ് ജയശങ്കർ സംഭാഷണം നടത്തിയെന്നും വി മുരളീധരൻ വ്യക്തമാക്കി. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു.

Exit mobile version