ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെ പോലെ പ്രതികരിക്കരുതെന്നും, അതിരുകടക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്, നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഗവര്‍ണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുള്ള അധികാരത്തിനുമേല്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ വികാരം ആണ് നിയമസഭാ പ്രകടിപ്പിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലാ അടിസ്ഥാനത്തില്‍ യുഡിഎഫ് ജനുവരി 30 മനുഷ്യ ഭൂപടം തീര്‍ക്കും. വിപുലമായ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ തൃശൂരില്‍ ഒരേ വേദികളില്‍ വ്യത്യസ്ത സമയങ്ങളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരിപാടികളില്‍ പങ്കെടുക്കും.

Exit mobile version