‘പൊറുക്കണേ അയ്യപ്പാ…ട്രോളി കമന്റ്; കിടിലന്‍ മറുപടി നല്‍കി പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് അറിയിച്ചുള്ള പോസ്റ്റിന് താഴെ ട്രോളി കമന്റിട്ടയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ്.

‘അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ അയ്യപ്പ എന്നു കൂടി പ്രാര്‍ഥിച്ചോളൂ.’ എന്നായിരുന്നു രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നയാളിന്റെ കമന്റ്.

തുടര്‍ന്ന് ‘അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ.. പ്രാര്‍ഥിച്ചിട്ടുണ്ട്..’ കലക്ടര്‍ മറുപടിയായി കുറിച്ചു.

ഏതായാലും കളക്ടറുടെ മറുപടി ഇതിനകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് കളക്ടറുടെ മറുപടിക്ക് ലൈക്കടിച്ചിരിക്കുന്നത്.

‘കിട്ടാനുള്ളതെല്ലാം കിട്ടിയല്ലോ സമാധാനമായല്ലോ..’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിലര്‍ ഇതിനു താഴെ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version