ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

പത്തനംത്തിട്ട: ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി പത്തനംത്തിട്ട കലക്ടര്‍ പിബി നൂഹ് രംഗത്ത്. ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം. എന്നാല്‍ ഇതുവരെ ആരും വന്നിട്ടില്ല, വരുന്നതനുസരിച്ച് ശബരിമല ദര്‍ശനത്തിനുള്ള അനുമതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ ചുമതലയുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിന് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് യുവതികളാരും സമീപിച്ചിട്ടില്ല. ആരെങ്കിലും എത്തിയാല്‍ അപ്പോള്‍ ആവശ്യമായ തീരുമാനമെടുക്കും. ആളുകള്‍ വരുന്നതനുസരിച്ച് പരിഗണിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പമ്പയിലും നിലയ്ക്കലിലും നിലവില്‍ പ്രതിഷേധമൊന്നുമില്ല. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് മനസ്സിലായെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു

Exit mobile version