ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തര്‍ക്കം; നാലംഗ സംഘം യുവാവിന്റെ ബൈക്ക് കത്തിച്ചു; മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം

തിരുവനന്തപുരം: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അക്രമികള്‍ യുവാവിന്റെ ബൈക്ക് കത്തിച്ചു. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകന്‍ മനുവിന്റെ ബൈക്കാണ് അക്രമികള്‍ ഇന്നലെ രാത്രി കത്തിച്ചത്.

തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ശശികുമാറും കുടുംബവും രണ്ട് മാസം മുന്പാണ് ഇവിടെ താമസിക്കാനെത്തിയത്. അതിനിടെ മനുവിന്റെ ബൈക്കിന്റെ ശബ്ദം തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് അക്രമികള്‍ വീട്ടില്‍ക്കയറി വന്ന് മാതാപിതാക്കളെ ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മനുവിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തത്. നാലംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ ശശികുമാറിനും ഭാര്യയ്ക്കും മനുവിനും പരിക്കേറ്റു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്.

Exit mobile version