ആര്‍എസ്എസിനെതിരെ ഒറ്റക്കെട്ട്; സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരും, മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് രമേശ് ചെന്നിത്തല

ഉറച്ച നിലപാടിനായിരുന്നു ജനം കൈയ്യടിച്ചത്.

തിരുവനന്തപുരം: പ്രതിഷേധങ്ങളെയും ഉയരുന്ന ശബ്ദങ്ങളെയും മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് ചെന്നിത്തല പറയുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് പൊതുസമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് അജണ്ടയെ പരാജയപ്പെടുത്താന്‍ സംസ്ഥാനം ഒന്നിച്ചു നില്‍ക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെയാണ് പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ നാനാ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് പിന്തുണകളും അഭിനന്ദനങ്ങളും ഒഴുകി എത്തി. ഉറച്ച നിലപാടിനായിരുന്നു ജനം കൈയ്യടിച്ചത്.

ഇതിനു പിന്നാലെയാണ് ഒറ്റക്കെട്ട് എന്ന പ്രഖ്യാപനത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരിക്കുന്നത്. എതിര്‍പ്പുകളും മറ്റും പാടെ അവഗണിച്ചുകൊണ്ടാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ലോക്‌സഭയില്‍ ബില്‍ പാസാക്കിയതിനു പിന്നാലെ ആസാമിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 24 മണിക്കൂര്‍ ബന്ദ് വരെ നടത്തി. സംസ്ഥാനം കത്തിയെരിഞ്ഞു. ഇവയെല്ലാം നിഷ്‌കരുണം തള്ളിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതും പാസാക്കിയതും. രാഷ്ട്രപതി ഒപ്പ് വെച്ചതോടെ രാജ്യത്ത് നിയമമായി മാറി.

Exit mobile version