എറണാകുളം വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി; ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: എറണാകുളം വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഏതാനും ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി റദ്ദാക്കി. 56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍ ഇന്നുമുതല്‍ ശനിയാഴ്ച (14ാം തിയതി) വരെ ഷൊര്‍ണൂര്‍ വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം എന്നീ പാസഞ്ചര്‍ സര്‍വീസുകളാണ് ഭാഗികമായി റദ്ദാക്കിയത്. നാളെ മുതല്‍ ഞായറാഴ്ച വരെ 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.

ഇന്നും 10, 13 തിയതികളിലും 56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. 56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ 10,11,14 തീയതികളില്‍ തൃശൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഈ ദിവസങ്ങളില്‍ 56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 9,10,13 തീയതികളില്‍ 56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ.

നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ട്രെയിനുകള്‍

എറണാകുളം പുണെ ബൈവീക്ക്‌ലി എക്‌സ്പ്രസ് (22149) 10,17,24 തീയതികളില്‍ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയില്‍ പിടിച്ചിടും. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655 ) 11,18,25 തീയതികളില്‍ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും. ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 13 ദിവസം ചേര്‍ത്തലയ്ക്കു തൃശൂരിനുമിടയില്‍ ഒന്നര മുതല്‍ 2 മണിക്കൂര്‍ വരെ പിടിച്ചിടും.

10,11,14,15,16,17,18,21,22,23,24,25,28 തീയിതകളിലാണ് ട്രെയിന്‍ പിടിച്ചിടുന്നത്. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653) 14,21 തീയതികളില്‍ ഒരു മണിക്കൂറോളം ആലുവയ്ക്കും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും. കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114) 16, 23, 28 തീയതികളില്‍ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ പിടിച്ചിടും.

Exit mobile version