അതിരുവിട്ട് ‘കുട്ടിക്കളി’;പാളങ്ങളിൽ കല്ലുകളിട്ട് കുട്ടികൾ, സിഗ്നൽ തകരാറിൽ, ഗുരുവായൂർ എക്‌സ്പ്രസ് സ്റ്റേഷനിൽ കയറാൻ വൈകി; വിദ്യാർത്ഥികൾ പിടിയിൽ

പുനലൂർ: വേനലവധി ആയതോടെ കുട്ടികളുടെ കളികൾ കാരണം വെള്ളംകുടിച്ചത് ഇന്ത്യൻ റെയിൽവേ. കുട്ടികൾ റെയിൽ പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ ഇട്ട് സിഗ്‌നലിങ് സംവിധാനം തടസ്സപ്പെടുത്തിയതോടെ ട്രെയിൻ വഴിയിൽ കുടുങ്ങി. സംഭവത്തിൽ രണ്ടു വിദ്യാർഥികളെ റെയിൽവേ പോലീസ് പിടികൂടുകയും പ്രായപൂർത്തി ആകാത്തവരായതിനാൽ താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തു.

ALSO READ- ‘ഞാനൊരു സിനിമ കണ്ടിട്ട് 10 വര്‍ഷം, ആ കാത്തിരിപ്പ് വിഫലമായില്ല’ ; ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

റെയിൽവേ പാളങ്ങളുടെ ഇടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്ന് എത്തിയ ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്‌നൽ കിട്ടി സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നു. രാത്രി വീണ്ടും ഇതേ സംഭവം ആവർത്തിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം വർധിച്ചത്.

ചെങ്കോട്ടയിൽ നിന്നു പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്‌നൽ കിട്ടാതെ കുടുങ്ങിയത്. അരമണിക്കൂറിന് ശേഷം സിഗ്‌നൽ പുനഃസ്ഥാപിച്ചു. 6 മാസം മുൻപും ഇവിടെ കുട്ടികൾ കല്ലിട്ടു ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നു. റെയിൽവേ പൊലീസ് എസ്എച്ച്ഒ വി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കുട്ടികളെ കണ്ടെത്തിയത്. എഎസ്‌ഐ രാജഗോപാൽ, സിപിഓ ദീപു, ഇന്റലിജിൻസ് സിപിഒ അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version