ട്രെയിനിന്റെ ചവിട്ടുപടിയില്‍ നിന്നുള്ള യാത്ര എതിര്‍ത്ത് സഹയാത്രികര്‍; ചെവികൊള്ളാതെ യുവാവ്; ഒടുവില്‍ കൊല്ലം സ്വദേശി എടുത്തുചാടിയത് ദുരന്തത്തിലേക്ക്

കോട്ടയം: അതിസാഹസികമായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്ത യുവാവിന് എടുത്തുചാടുന്നതിനിടെ വീണ് ഗുരുതര പരിക്ക്. കൊല്ലം ചവറ സ്വദേശി അന്‍സാര്‍ ഖാന് ആണ് പരിക്കേറ്റത്. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസിലായിരുന്നു സംഭവം. യുവാവ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് അപകടത്തെ ക്ഷണിച്ച് വരുത്തിയത്.

ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ട്രെയിന്‍ തലയോലപ്പറമ്പില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലില്‍ ചവിട്ടുപടിയില്‍നിന്ന് അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്രചെയ്തിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ യാത്രയിലെ അപകടം തിരിച്ചറിഞ്ഞ് യാത്രക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

also read- 2023 മുതല്‍ ആടുകളെ കാണാതാവുന്നു! സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം, ഒടുവില്‍ ആട് കള്ളന്മാരെ പൊക്കി പോലീസ്

പിന്നീട് മറ്റ് യാത്രക്കാരും പോലീസുകാരും അകത്തേക്ക് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയതും. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സാര്‍ ചികിത്സയില്‍ തുടരുകയാണ്.

Exit mobile version