‘വലുതാകുമ്പോള്‍ ജഡ്ജിയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം’; തന്റെ കൈ പിടിച്ചാണ് അവള്‍ പോയത്, ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് മാതാവ് അഡ്വ സജ്‌ന ആയിഷ, കണ്ണീര്‍

'പഠിക്കാന്‍ മിടുക്കിയായ ഷെഹ്ലയ്ക്ക് വലുതാകുമ്പോള്‍ ജഡ്ജിയാകണമെന്നായിരുന്നു ആഗ്രഹം

പുത്തന്‍കുന്ന്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഓര്‍മകള്‍ പങ്കുവെച്ച് മാതാവ് അഡ്വ സജ്‌ന ആയിഷ. ‘പഠിക്കാന്‍ മിടുക്കിയായ ഷെഹ്ലയ്ക്ക് വലുതാകുമ്പോള്‍ ജഡ്ജിയാകണമെന്നായിരുന്നു ആഗ്രഹം.

‘പക്ഷി അവള്‍ പോയി’ ഇനി മറ്റൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചികിത്സ കിട്ടാതെ മരിക്കരുതെന്നും’ സജ്‌ന നിറ കണ്ണുകളോടെ പറയുന്നു. ‘ഈ കൈകളില്‍ കോര്‍ത്ത് പിടിച്ചാണ് ഷെഹ്ല മരണത്തിലേക്ക് പോയത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും’ ഷെഹ്ല ഷെറിന്റെ അമ്മ സജ്‌ന പറഞ്ഞു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള ഉയര്‍ന്ന ചികിത്സ ഇവിടെയും വേണമെന്ന് സജ്‌ന പറഞ്ഞു.

ബത്തേരി സെന്റ് ജോസഫ് സ്‌കൂളിലാണ് നാലാം ക്ലാസ് വരെ ഷെഹ്ല പഠിച്ചത്. അഞ്ചിലാണ് സര്‍വജന സ്‌കൂളില്‍ ചേര്‍ത്തത്. മോള്‍ക്ക് പാമ്പ് കടിയേറ്റതാണെന്നും ബത്തേരി ഗവ ആശുപത്രിയിലാണുള്ളതെന്നും ഷെഹ്ലയുടെ പിതാവ് അഡ്വ അബ്ദുള്‍ അസീസ് ആണ് വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് താന്‍ ആശുപത്രിയിലേക്ക് പുറപ്പെടുമ്പോള്‍ അവളുടെ ഫോണ്‍ വന്നു. ‘ ഉമ്മ പേടിക്കണ്ട്, എനിക്ക് ഒന്നും ഇല്ല’ എന്ന് പറഞ്ഞു.

തുടര്‍ന്നാണ് ഷെഹ്ല ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് സജ്‌ന ആശുപത്രിയില്‍ എത്തി. കോഴിക്കോട് കൊണ്ടു പോകുന്നതിനിടെ ഷെഹ്ലയ്ക്ക് ഇടക്ക് ശ്വാസതടസം നേരിട്ടു. തുടര്‍ന്ന് ഷെഹ്ലയെ ചേലോട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തന്റെ കൈ കോര്‍ത്ത് പിടിച്ചാണ് മകള്‍ മരണത്തിലേക്ക് പോയതെന്ന് സജ്‌ന കണ്ണീരോടെ പറഞ്ഞു. അമീഗ ജെബിന്‍, ആഹിന്‍ ഇഹ്‌സാന്‍ എന്നിവരാണ് മറ്റു മക്കള്‍.

Exit mobile version