‘ആചാരലംഘനത്തിന് എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നം’; വീണ്ടും മലക്കം മറിഞ്ഞ് ബിജെപിക്ക് പോലും നാണക്കേടായി ശ്രീധരന്‍പിള്ള

, കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നും അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു നേരത്തെ ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്.

കോഴിക്കോട്: ബിജെപിയുടെ ശബരിമല സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്നും പറഞ്ഞ പിഎസ് ശ്രീധരന്‍ പിള്ള പിന്നെയും നിലപാട് മാറ്റി അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ നിലപാടില്‍ നിന്നം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക്കൂറുള്‍ക്കകമാണ് മലക്കം മറിഞ്ഞത്.

ശബരിമലയില്‍ ആചാര ലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നം. സ്ത്രീ പ്രവേശനമല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

തന്റെ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

സ്ത്രീകള്‍ ശബരിമലയില്‍ വരാതിരിക്കുന്ന സാഹചര്യമുണ്ടായാല്‍ ബിജെപി സമരത്തില്‍ നിന്ന് പിന്‍മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നും അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു നേരത്തെ ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version