കേരള ബിജെപിയിലെ ഗ്രൂപ്പിസം പരിഹരിക്കുന്നയാൾ അധ്യക്ഷനാകണം; താൻ അധ്യക്ഷനാകാൻ ഇല്ല; കണ്ണന്താനം

ന്യൂഡൽഹി: പിഎസ് ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ കേരള ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പുതിയനേതാവിനെ തേടുന്നു. അതേസമയം, കേരള ബിജെപിയിലെ ഗ്രൂപ്പിസം പരിഹരിക്കാനാവുന്നയാൾ പാർട്ടി അധ്യക്ഷനാകണമെന്ന പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം എംപി.

ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള, പൊതു സമ്മതനായ വ്യക്തിയെ പരിഗണിക്കണം. താൻ അധ്യക്ഷനാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയേയും അദ്ദേഹം വിമർശിച്ചു.

മാവോയിസ്റ്റ് വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം. നിയുക്ത മിസോറം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ സന്ദർശിച്ച് കണ്ണന്താനം ആശംസകളും അറിയിച്ചു.

Exit mobile version