സിപിഎം ബിജെപി സംഘര്‍ഷം..! 2 പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു ; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: സിപിഎം ബിജെപി സംഘര്‍ഷത്തില്‍ 2 നേതാക്കള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ കൊളവല്ലൂര്‍ തുവക്കുന്നിലാണ് സംഘര്‍ഷം അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരില്‍ വിനീഷിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മറ്റു പ്രവര്‍ത്തകര്‍ക്കും നിസാര പരുക്കുകളുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍.

Exit mobile version