ബൈക്കിലെത്തിയ ശേഷം യുവതികളെ പതിവായി ദേഹോപദ്രവം ചെയ്തു; മദ്രസ അധ്യാപകന്‍ പിടിയില്‍

സംഭവത്തില്‍ വെട്ടുറോഡ് സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ യുവതികളെ ദേഹോപദ്രവം ചെയ്ത് രക്ഷപ്പെട്ട മദ്രസ അധ്യാപകന്‍ ഒടുവില്‍ പിടിയില്‍. സംഭവത്തില്‍ വെട്ടുറോഡ് സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് അറസ്റ്റിലായത്.

ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ച ശേഷം രക്ഷപ്പെടുന്നത് സാദിഖിന്റെ സ്ഥിരം പരിപാടിയായിരുന്നെന്ന് പോലീസ് പറയുന്നു. ടെക്‌നോപാര്‍ക്കിലെ ഇന്‌ഫോസിസില്‍ ജോലി ചെയ്യുന്ന യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ബൈക്ക് നമ്പര്‍ സഹിതമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

സന്ധ്യയ്ക്ക് ടെക്‌നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്ക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടുന്നത് സാദിഖിന്റെ സ്ഥിരം പരിപാടിയാണ്. നിരവധി പേര്‍ക്കാണ് ഇതുവരെ സാദിഖിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

Exit mobile version