പൂച്ചയെ പകുതിയോളം വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി

പാമ്പിന് പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്

കോട്ടയം: പൂച്ചയെ പകുതിയോളം വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. പാല കുടക്കച്ചിറയിലാണ് സംഭവം. പനന്തോട്ടത്തില്‍ നാരായണന്റെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പിന് പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്.

പുരയിടത്തില്‍ കയറിയ പെരുമ്പാമ്പ് ഒരു പൂച്ചയെ പകുതിയോളം വിഴുങ്ങിയ ശേഷമാണ് വീട്ടുകാര്‍ കാഴ്ച കണ്ടത്. ഉടന്‍ തന്നെ വിവരം നാട്ടുകാരെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പിന്റെ പിടിയില്‍ നിന്നും പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് കുടുക്ക് ഉപയോഗിച്ച് നാട്ടുകാര്‍ തന്നെ പാമ്പിനെ പിടിക്കുകയായിരുന്നു. ശേഷം വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറി.

Exit mobile version