അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി മാപ്പ് പറയണം; രമേശ് ചെന്നിത്തല

അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട്: കെപി ശശികലയെ ഇന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താല്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയും ആര്‍എസ്എസ്സും കാണിച്ചുകൂട്ടുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്. ചെയ്യേണ്ടത് ചെയ്യാതെ അവര്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയ സര്‍ക്കാരിന് നല്ല നമസ്‌കാരമെന്നും ചെന്നിത്തല പറഞ്ഞു. ശശികല പോയത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ കരുതുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version