അടിസ്ഥാന സൗകര്യമില്ല; പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍

ശുചിമുറി കോപ്ലക്‌സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍.

സന്നിധാനം: അടിസ്ഥാന സൗകര്യമില്ലാതെ ശബരിമലയില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. പല ശുചിമുറികളും ബ്ലോക്കായ നിലയിലാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍. ശുചിമുറി കോപ്ലക്‌സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍.

പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥയും പരിതാപകരമാണ്. പ്രളയമെടുത്ത സ്‌ട്രെച്ചറുകളും കിടക്കകളും ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്നു. താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീര്‍ത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.

Exit mobile version