പമ്പയില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകന്‍ ഉന്നത് കുമാര്‍ ആണ് മരിച്ചത്.

പത്തനംതിട്ട: ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകന്‍ ഉന്നത് കുമാര്‍ ആണ് മരിച്ചത്.

അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. രക്ഷിച്ച് കുട്ടിയെ പമ്പ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, തീര്‍ത്ഥടനം തുടങ്ങിയ ശേഷം പമ്പയില്‍ രണ്ടാമത്തെ മുങ്ങിമരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

Exit mobile version