വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് ദമ്പതികളെ കാണാതായി, കാല്‍വഴുതി വീണ ബന്ധുവായ യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്.

couple missing| bignewslive

ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധുവായ യുവാവ് മരിച്ചു. അന്‍സിലാണ് മരിച്ചത്. അന്‍സിലിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കാന്‍ ഇനിയവള്‍ ഇല്ല, പൊന്നുമോളുടെ മൃതദേഹം കണ്ട് തളര്‍ന്ന് വീണ് അമ്മ, കണ്ണീര്‍ക്കടലായി തായിക്കാട്ടുകര എല്‍പി സ്‌കൂള്‍ മുറ്റം

അഞ്ചു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പള്ളിക്കലുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.

couple missing| bignewslive

ഇതിനിടെ കാല്‍വഴുതി നവദമ്പതികളും ബന്ധുവായ അന്‍സിലുംപുഴയിലേക്കു വീഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

Exit mobile version