നടന്‍ മധു മരിച്ചെന്ന് വ്യാജവാര്‍ത്ത: അടിയന്തിര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി.

വ്യാജവാര്‍ത്തക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ പരാതി നല്‍കിയിരുന്നു.

പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് ആവശ്യപ്പെട്ടു.

Exit mobile version