റോങ് സൈഡ് വന്ന കെഎസ്ആര്‍ടിസി ബസിനെ ചട്ടം പഠിപ്പിച്ച് യുവതി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ

റോങ് സൈഡിലൂടെയെത്തിയ കെഎസ്ആര്‍ടിസിയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ നിന്ന യുവതി പെരുമ്പാവൂര്‍ ഇരിങ്ങോല്‍കാവ് സ്വദേശി സൂര്യ മനീഷാണ്

റോങ് സൈഡ് വന്ന ബസിന് സൈഡ് നല്‍കാതെ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വലതുവശത്തു കൂടി പോകേണ്ടിയിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്ത് ഇടതു വശം ചേര്‍ന്ന് യുവതിയുടെ ഇരുചക്രവാഹനത്തിന് മുമ്പിലെത്തി. എന്നാല്‍ റോങ് സൈഡിലൂടെയെത്തിയ കെഎസ്ആര്‍ടിസിയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ നിന്ന യുവതി പെരുമ്പാവൂര്‍ ഇരിങ്ങോല്‍കാവ് സ്വദേശി സൂര്യ മനീഷാണ്. ഗതാഗതക്കുരുക്കില്‍ വലയുന്ന നിരവധി പേരാണ് പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

സൂര്യ തന്റെ വാഹനം പിന്നോട്ടെടുക്കാന്‍ തയാറാവാതെ നിന്നതോടെ റോങ്ങ് സൈഡിലെത്തിയ ബസ് മാറ്റി ശരിയായ ദിശയിലൂടെ പോകുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവതി പേരാണ് സൂര്യക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം യുവതി ചെയ്തത് ശരിയായില്ല, വഴി മാറ്റിക്കൊടുക്കണമായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Exit mobile version