വെളുത്തുള്ളി കൊണ്ട് വ്യത്യസ്തമായ കാര്‍ഷിക പ്രദര്‍ശനമൊരുക്കി വട്ടവടയിലെ കൃഷി വകുപ്പ്

വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന മലപ്പൂണ്ട് വെളുത്തുള്ളിയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്

ഇടുക്കി: വട്ടവടയില്‍ ഏവരെയും ഞെട്ടിച്ച് വെള്ളുത്തുള്ളി പ്രദര്‍ശനം നടത്തി. കൃഷി വകുപ്പിന്റെ നേകൃത്വത്തിലാണ് വ്യത്യസ്തമായ പ്രദര്‍ശനം ഒരുക്കിയത്. വെളുത്തുള്ളി മാലയും വെളുത്തുള്ളി ബൊക്കയുമൊക്കെയാണ് പ്രദര്‍ശനത്തിനൊരുക്കിയത്. വട്ടവടയില്‍ നടന്ന കാര്‍ഷിക സമുച്ചയ ഉത്ഘാടനത്തോടനുബന്ധിച്ച പരിപാടിയിലാണ് പ്രദര്‍ശനം ഒരുക്കിയത്. വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന മലപ്പൂണ്ട് വെളുത്തുള്ളിയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്.

ഔഷധ ഗുണവും വല്ലുപ്പവുമാണ് മലപ്പൂണ്ട് വെളുത്തുള്ളിയുടെ പ്രത്യേകത. മലപ്പൂണ്ട് വെളുത്തുള്ളിയുടെ ഗുണമേന്മ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. ഈ വെളുത്തുള്ളി ഇനത്തെ ഭൗമ സൂചികയില്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ ജലജ എസ് മേനോനും അറിയിച്ചു

അതു സാധിച്ചാല്‍ മറയൂര്‍ ശര്‍ക്കരയ്ക്ക് പിന്നാലെ മൂന്നാര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ഭൗമ സൂചികയില്‍ ഇടം നേടുന്ന രണ്ടാമത്തെ കാര്‍ഷിക വിളയാകും മലപ്പൂണ്ട് വെളുത്തുള്ളി. ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കുന്ന ഈ വെളുത്തുള്ളുയുടെ വില കിലോ 300 രൂപയാണ് വില.

Exit mobile version