മഞ്ചേശ്വരത്തേക്ക് പുറത്തുനിന്നും സ്ഥാനാർത്ഥിയെ വേണ്ട; പാണക്കാട് തങ്ങളുടെ വീടിനുമുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം; ലീഗിലെ ഭിന്നത മറനീക്കി പുറത്ത്

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

മലപ്പുറം: മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനേയും സ്ഥാനാർത്ഥി പ്രഖ്യാപനത്തേയും ചൊല്ലി മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറി. മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ വേണ്ടെന്നും അത് അംഗീകരിക്കില്ലെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദമാണ് ഭിന്നതയ്ക്ക് കാരണം. ഇതോടെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എംസി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്. അതേസമയം നാളെയോ മറ്റന്നാളോ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനം ആകുമെന്നും പാർട്ടിയിൽ പൊട്ടിത്തെറിയില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.

അതേസമയം, കേരളത്തിലെ ആർക്കും എവിടെയും മത്സരിക്കാമെന്ന മറുവാദവുമായി തങ്ങൾ കുടുംബാംഗം സാദിഖ് അലി തങ്ങൾ രംഗത്തെത്തി. മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റങെ പ്രതികരണം.

Exit mobile version