പാലായിൽ ബിജെപി യുഡിഎഫിന് വോട്ട് മറിക്കും; ഇരുകൂട്ടരും തമ്മിൽ രഹസ്യധാരണയെന്ന് മാണി സി കാപ്പൻ

35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു.

പാല: പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് മറിക്കാൻ യുഡിഎഫുമായി ചേർന്ന് രഹസ്യധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ച് ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ.

യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു.

യുഡിഎഫിന് പരാജയ ഭീതിയാണ്. അത് കൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി വിരുദ്ധ പ്രാചരണം ഉപതെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നും ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കൂടിയാകുമ്പോൾ ജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഒരു മാസം നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഒരു ദിവസം മുമ്പെ കൊട്ടിക്കലാശം ആയെങ്കിലും വീടുകയറിയുള്ള സജീവ പ്രചാരണങ്ങളിലാണ് സ്ഥാനാർത്ഥികൾ. യുഡിഎഫിന്റെ ജോസ് ടോമും എൻഡിഎയുടെ എൻ ഹരിയും മാണി സി കാപ്പനൊപ്പം പ്രചാരണത്തിൽ മുന്നേറുകയാണ്.

Exit mobile version