നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകില്ല; പാലായില്‍ അഭ്യൂഹം തുടരുന്നു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകില്ലെന്ന് സൂചന. നിഷ സ്ഥാനാര്‍ഥിയാകില്ലെന്ന് കേരള കോണ്‍ഗ്രസ് ഉപസമിതി തീരുമാനമെടുത്തെന്നാണ് പുതിയ വിവരം. കൂടാതെ, കെഎം മാണിയുടെ കുടുംബത്തില്‍നിന്ന് ആരും മത്സരിക്കില്ലെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും വ്യക്തമാക്കി.

അതേസമയം, പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി അഭ്യൂഹം തുടരുകയാണ്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ ഉപസമിതി
ഒറ്റപ്പേരിലേക്ക് എത്തിയെന്നാണ് വിവരം. ഈ പേര് ജോസ് കെ മാണി യുഡിഎഫ് ഉപസമിതിയെ അറിയിക്കും. ഇതിനുശേഷമായിരിക്കും പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. മാതൃഭൂമീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version